സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തെ സര്‍വനാശത്തിലേക്ക്‌ നയിക്കുമെന്ന്‌ ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌

തിരുവല്ല. : കെ റെയിലിന്‌ പിന്നില്‍ വലിയ അഴിമതിയും കൊളളയുമാണെന്ന്‌ ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത തിരുവല്ലയില്‍ പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തെ സര്‍വനാശത്തിലേക്ക് നയിക്കുമെന്നും ഇത്‌ വികസന പദ്ധതിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെറെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ ജനകീയ പ്രതിരോധ സമിതി തിരുവല്ലയില്‍ സംഘടിപ്പിച്ച യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനകീയ പ്രതിരോധ സമിതി ജില്ലാ വൈസ്‌ പ്രസിഡന്റ് ജോര്‍ജ്‌മാത്യു കൊടുമണ്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ രാജീവന്‍ വിഷയാവതരണം നടത്തി. പ്രൊഫസര്‍ ഫിലിപ്പ് എന്‍ തോമസ്‌ ,ജോസഫ്‌ എം പുതുശേരി ,ഡോ.സൈമണ്‍ ജോണ്‍, കെ.ആര്‍ അശോക്‌ കുുമാര്‍,അഡ്വ. എ.സിറാജുദ്ദീന്‍, എസ്‌ .രാധാമണി, അനില്‍കുമാര്‍, കെ.ജി. രതീഷ്‌.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →