കാസർകോട്: മോട്ടോര്‍ തൊഴിലാളികള്‍ ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

കാസർകോട്: അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന മോട്ടോര്‍ തൊഴിലാളികളുടെ വിവരങ്ങള്‍ ഇശ്രം പോര്‍ട്ടലിലൂടെ ശേഖരിക്കുന്നു. ആദായ നികുതി അടയ്ക്കാത്തവരും ഇ.പി.എഫ്, ഇ.എസ്.ഐ എന്നിവയില്‍ അംഗങ്ങള്‍ അല്ലാത്തവരുമായ തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 16നും 59നും ഇടയില്‍ പ്രായമുളള എല്ലാ മോട്ടോര്‍ തൊഴിലാളികളും ഇ ശ്രം രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടുമുപയോഗിച്ച് ഇശ്രം പോര്‍ട്ടലായ www.eshram.gov.in  ലൂടെയോ കോമണ്‍ സര്‍വീസ് സെന്റര്‍/അക്ഷയ കേന്ദ്രം വഴിയോ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോണ്‍:  0467 2205380.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →