ശ്രീനഗർ: ജമ്മു കാശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന രണ്ടാമത്തെ തീവ്രവാദ ആക്രമണത്തിൽ പ്രദേശവാസിയായ മുഹമ്മദ് ഇബ്രാഹിം എന്നയാളെ തീവ്രവാദികൾ വെടിവച്ചു കൊന്നു.
ശ്രീനഗറിലെ ബന്ദിപോര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഒരു കാശ്മീരി പണ്ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള മരുന്ന് കടയിലെ ജീവനക്കാരനായിരുന്നു. കടയിൽ നിൽക്കുമ്പോഴായിരുന്നു തീവ്രവാദികൾ ഇബ്രാഹിമിനെതിരെ വെടിയുതിർത്തത്. വെടിയേറ്റ് നിലത്തുവീണ ഇബ്രാഹിമിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴിഞ്ഞ ദിവസം ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു.

