കണ്ണൂർ: വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി വാഹന വായ്പ നല്‍കുന്നു. ഓട്ടോറിക്ഷ, ടാക്‌സി കാര്‍/ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെയുള്ള കമേഴ്ഷ്യല്‍ വാഹനങ്ങള്‍ക്കാണ് വായ്പ അനുവദിക്കുക. ജില്ലയിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. വായ്പാ തുക പരമാവധി പത്ത് ലക്ഷം രൂപ. പ്രായം 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് വേണം. വായ്പാ തുക അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനവും അതിനു മുകളില്‍ എട്ട് ശതമാനവുമാണ് പലിശ നിരക്ക്. 60 തുല്ല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കണം.
കൂടാതെ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ഇ-ഓട്ടോ വാങ്ങുന്നതിനായി പ്രത്യേക വായ്പ നല്‍കുന്നു.  മൂന്ന് ലക്ഷം രൂപ വരെ നല്‍കുന്ന വായ്പക്ക് ആറ് ശതമാനമാണ് പലിശ നിരക്ക്. സര്‍ക്കാരിന്റെ 30,000 രൂപ സബ്‌സിഡിയും ലഭിക്കും. താല്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036,  9447691258.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →