കാസർകോട്: കയര്‍ ഭൂവസ്ത്ര വിതാന പദ്ധതി: അവലോകന സെമിനാര്‍ 10ന്

കാസർകോട്: കയര്‍ വ്യവസായമേഖലയെ പരിപോഷിപ്പിക്കാന്‍ ജില്ലയില്‍ നടപ്പാക്കുന്ന ഭൂവസ്ത്രവിതാന പദ്ധതി അവലോകനത്തിനും കര്‍മ്മപദ്ധതി രൂപീകരിക്കാനുമായി സെമിനാര്‍ നടത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാര്‍ നവംബര്‍ 10ന് രാവിലെ 9.30ന് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത അധ്യക്ഷയാകും. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കയര്‍ ഭൂവസ്ത്ര വിതാന പദ്ധതി നടപ്പിലാക്കാന്‍ 2021 ഫെബ്രുവരിയിലാണ് വിവിധ പഞ്ചായത്തുകളുമായി ധാരണാപത്രം ഒപ്പുവെച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →