പോലീസിനെതിരെ പരാതിയുമായി വീട്ടമ്മ

വെളളറട: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ അന്വേഷിച്ചെത്തിയ പോലീസിനെതിരെ പരാതിയുമായി വീട്ടമ്മ. ഒറ്റശേഖരമം​ഗലം ഇടവാൽ സ്വദേശിനിയായ വീട്ടമ്മയാണ് പരാതിയുമായി എത്തിയത്. വീട്ടിലെത്തിയ പോലീസ് അക്രമം അഴിച്ചുവിട്ട വീട് അടിച്ചുതകർത്തെന്നും ജാത്യാധിക്ഷേപം മുഴക്കി എന്നുമായിരുന്നു പരാതിക്കാരിയുടെ ആക്ഷേപം

ഇവരുടെ മകൻ മയക്കുമരുന്ന് ,മോഷണം, പോക്സോ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. ഇരുനൂറിലേറെ പ്പേർ ഒരുമിച്ച നൽകിയ പരാതിയും ഇയാൾക്കെതിരെയുണ്ട്. പരാതിക്കാരിയും മകനും ദിവസങ്ങളായി ഒളിവിലാണ്. എന്നാൽ പോലീസ് പറയുന്നത് പകൽ നാലോടെയാണ് പോലീസ് നാട്ടുകാർക്കൊപ്പമെത്തിയതെന്നും പത്തോളം പോലീസുകാരുൾപ്പടെ വീട്ടിലന്വേഷിച്ചെത്തുമ്പോൾ നാട്ടുകാരും പോലീസിനൊപ്പമുണ്ടായിരുന്നുവെന്നുമാണ്. വീട്ടിൽ പരാതിക്കാരിയുടെ വയോധികയായ മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്.

നിരവധി നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ എത്തിയ പോലീസ് സംഘം പ്രതിയെ തിരക്കി ഇല്ലെന്നുകണ്ട് മടങ്ങിയെന്നും പോലീസിനെ അപമാനിക്കുകയെന്ന ഉദ്ദേശത്തോടെ പ്രതിയുടെ മാതാവ് കളളപ്പരാതി നൽകിയതാണെന്നും പോലീസ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →