തിരുവനന്തപുരം: ഇന്ധന നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തി.
ജില്ലാ കേന്ദ്രങ്ങളിൽ 15 മിനുട്ട് വാഹനം നിർത്തിയിട്ടായിരുന്നു കോണ്‍ഗ്രസിന്റെ സമരം. രാവിലെ 11 മണി മുതൽ 11.15 വരെയാണ് സമരം സംഘടിപ്പിച്ചത്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ നിന്നും പാളയം-വെള്ളയമ്പലം വഴി രാജ്ഭവന് വരെയുള്ള സമരം കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ സമരത്തിനിടെയുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രതയോടെയായിരുന്നു പ്രതിഷേധം.

