വ്യാജ ഡോക്ടര്‍ പിടിയില്‍

കൊച്ചി : പശ്ചിമ ബംഗാള്‍ സ്വദേശിയായ വ്യാജ ഡോക്ടറെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ്‌ സ്വദേശി സബീര്‍ ഇസ്ലാം ആണ്‌ പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്‌. മാമ്പിളളി പളളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലാണ്‌ ഇയാള്‍ ചികിത്സ നടത്തിയിരുന്നത്‌.

അതിഥി തൊഴിലാളികളായായിരുന്നു പ്രധാനമായും ചികിത്സ തേടിയെത്തിയിരുന്നത്‌. ഇയാള്‍ ചികിത്സ നടത്തിയ ആസാം സ്വദേശിനി ബോധരഹിതയായതിനെ തുടര്‍ന്ന്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്‌ പോലീസെത്തി പരിശോധന നടത്തിയത്‌. അതേ തുടര്‍ന്ന്‌ ഇയാള്‍ വ്യാഡോക്ടറാണെന്ന്‌ കണ്ടെത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →