മണ്ണുത്തി : മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷാണ് മരിച്ചത്. റാഗിങിൽ മനംനൊന്ത് മഹേഷ് ആത്മഹത്യ ചെയ്തതാണെന്ന് സഹപാഠികൾ ആരോപിക്കുന്നു. മരണത്തിലെ ദുരൂഹത നീക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.
06/11/21 ശനിയാഴ്ച രാത്രിയിലാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഒന്നാം വർഷ ഹോർട്ടികൾച്ചറൽ വിദ്യാർഥിയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാതാപിതാക്കൾ സ്ഥലത്ത് എത്തി. ആത്മഹത്യയുടെ കാരണമെന്തെന്ന് മാതാപിതാക്കൾക്കും ധാരണയില്ല. വീട്ടിൽ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നാണ് വിവരം.
അതിനിടെയിലാണ് ഹോസ്റ്റലിൽ നിരന്തരം റാഗിങ് നടക്കുന്നുണ്ടുവെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നത്. നേരത്തെയും റാഗിങ് നടക്കുന്നുവെന്ന് പരാതികളുയർന്നിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് റാഗിങ് നടന്നുവെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നത്.

