ആന്‍ഡ്രോയ്‌ഡ്‌ ഫോണ്‍ ഉപയോക്താക്കള്‍ക്ക്‌ ഗൗരവമുളള മുന്നറിയിപ്പുമായി ഗൂഗിള്‍ രംഗത്ത്‌

ന്യൂയോര്‍ക്ക്‌ :അപകടകാരികളായ 151 ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന്‌ നീക്കം ചെയ്‌തിരുന്നു. ഇവ ഉപയോക്താവിന്റെ ഫോണില്‍ ഉണ്ടെങ്കില്‍ ഉടനെ നീക്കം ചെയ്യണമെന്ന്‌ ഗൂഗിള്‍ ആവശ്യപ്പെട്ടു. എസ്‌എംഎസ്‌ സ്‌കാം നടത്താന്‍ സാധ്യതയുളള ആപ്പുകളാണിവ. 2021 ഒക്ടോബര്‍ മാസത്തിലാണ്‌ സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ അവസ്റ്റ്‌ ഈ ആപ്പുകളെ കുറിച്ച്‌ മുന്നറിയിപ്പ നല്‍കുന്നത്‌. ഈ ആപ്പുകള്‍ ഉപയോഗിച്ച്‌ വ്യാപകമായി പ്രീമിയം എസ്‌എംെസ്‌ ക്യാമ്പയിന്‍ നടക്കുന്നുവെന്നാണ്‌ ഇവര്‍ കണ്ടെത്തിയത്‌.

ഇവരുടെ കണ്ടെത്തല്‍ പ്രകാരം ഫോട്ടോ എഡിറ്ററുകള്‍ ,സ്‌പാംകോള്‍ ബ്ലോക്കര്‍, ക്യാമറ ഫില്‍ട്ടേഴ്‌സ്‌ ,ക്യൂആര്‍കോഡ്‌ സ്‌കാനര്‍, വിവിധ ഗെയിം ആപ്പുകള്‍ എന്നിങ്ങനുെ വിവിധ വിഭാഗത്തില്‍ പെടുന്ന 151 ആപ്പുകള്‍ ഈപ്രീമിയം എസ്‌എംഎസ്‌ ക്യാമ്പയിന്‌ ആവശ്യമായ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നാണ്‌ കണ്ടെത്തല്‍ .

80 രാജ്യങ്ങളിലായി കോടിക്കണക്കിന്‌ പേരാണ്‌ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ്‌ ചെയ്‌തിരിക്കുന്നത്‌. എന്നും അവിസ്‌റ്റിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ദി അള്‍ട്ടിമ എസ്‌എംഎസ്‌ സ്‌കാം എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. ഉപയോക്താവ്‌ ഇപ്പോള്‍ പുറത്താക്കിയ 151 ആപ്പുകളില്‍ ഏതെങ്കിലും ഫോണില്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌താല്‍ നിങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങള്‍, ഐഎംഇഐ നമ്പര്‍ ഫോണ്‍ നമ്പര്‍ ഇങ്ങനെ പല വിവരങ്ങളും ഈ ആപ്പുകള്‍ ശേഖരിച്ച്‌ കൈമാറും. ഇതുപയോഗിച്ചാണ്‌ മാസം 40മുതല്‍ 50 ഡോളര്‍ ചെലവ്‌ വരുന്ന പ്രീമിയം എസ്‌എംഎസ്‌ സര്‍വീസ്‌ പ്രവര്‍ത്തിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →