ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നവംബര്‍ 19ന്‌

ന്യൂയോര്‍ക്ക്‌ : ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിന്‌ 2021 നവംബര്‍ 19ന്‌ ലോകം സാക്ഷിയാകുമെന്ന്‌ നാസ അറിയിച്ചു. മൂന്നുമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ചന്ദ്രഗഹണമാണ്‌ വരാന്‍ പോകുന്നതെന്ന്‌ നാസ പ്രവചിക്കുന്നു. 50 യുഎസ്‌ സംസ്ഥാനങ്ങളില്‍ ചന്ദ്രഗ്രഹണം ദൃശ്യമാവും. ഭൂമി ഈ ദിവസം സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നുപോകുമ്പോള്‍ ഇരുട്ടിലാകും. ഇത്‌ പതിവില്‍ കൂടുതല്‍ സമയം നീണ്ടുനില്‍ക്കുമെന്നാണ്‌ നാസ പറയുന്നത്‌.

പുലര്‍ച്ചെ നാലുമണിയോടെയാവും ഇത്‌ അമേരിക്കയില്‍ ദൃശ്യമാവുക. ഭൂമി ചന്ദ്രന്റെ 97 ശതമാനവും നിഴലിലാവും .മൂന്നുമണിക്കൂര്‍ 28 മിനുട്ട്‌ 23 സെക്കന്‍ഡാണ്‌ നാസ പറയുന്ന കൃത്യമായ ഗ്രഹണ ദൈര്‍ഘ്യം. 2001നും 2100നും ഇടില്‍ സംഭവിക്കുന്ന ഏതൊരു ചന്ദ്ര ഗ്രഹണത്തേക്കാളും ദൈര്‍ഘ്യമുണ്ടാവും ഈ ഗ്രഹണത്തിന്‌ . അതേസമയം ലോകത്ത്‌ എല്ലാ രാജ്യങ്ങളിലും ഗ്രഹണം ദൃശ്യമാവില്ല. അമേരിക്ക കൂടാതെ കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമാകും. ടെലസ്‌കോപ്പോ ബൈനോക്കുലറോ ഇല്ലാതെ തന്നെ ചന്ദ്രഗ്രഹണം കാണാന്‍ കഴിയും

പുലര്‍ച്ചെ 2.19നും 5.47നും ഇടയില്‍ ആകാശത്തേക്ക് നോക്കിയാല്‍ ചന്ദ്രഗ്രഹണം കാണാന്‍ കഴിയും. ദക്ഷിണ അമേരിക്കയിലെയും പശ്ചിമ യൂറോപ്പിലെയും ജനങ്ങള്‍ക്ക്‌ ചന്ദ്രഗ്രഹണത്തെ പൂര്‍ണ അര്‍ത്ഥത്തില്‍ ദൃശ്യമാവും. എന്നാല്‍ പശ്ചിമ ഏഷ്യയിലെയും ഓഷ്യാനിയ രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക്‌ ചന്ദ്രഗ്രഹണം കാണാന്‍ കഴിയില്ല. ആഫ്രിക്കയിലും മധ്യേഷ്യയിലും ഉളളവര്‍ക്കും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം കാണാന്‍ കഴിയില്ല.

അടുത്ത എട്ട്‌ ദശാബ്ദങ്ങള്‍ക്കുളളില്‍ 179 ഗ്രഹണങ്ങളാണ്‌ നടക്കാനിരിക്കുന്നത്‌. ഒരു വര്‍ഷം രണ്ട്‌ ഗ്രഹണങ്ങളെന്ന കണക്കില്‍ സംഭവിക്കുമെന്ന്‌ നാസ പറയുന്നു. 2022 മെയ്‌ 16നാണ്‌ അടുത്ത ഗ്രഹണം നടക്കുക. 2021നും 2030നും ഇടയില്‍ ഭാഗീകമായതടക്കം 20 ചന്ദ്രഗ്രഹണങ്ങള്‍ ദൃശ്യമാകുമെന്നും നാസ അറിയിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →