കട്ടപ്പന: കേരള വിധവാസംഘം ഇടുക്കി ജില്ലാ പ്രവര്‍ത്തക യോഗവും നേതൃത്വ പരിശീലന ക്യാമ്പും 2021 നവംബര്‍ 8 തിങ്കുകളാഴ്ച കുമളിയില്‍ നടക്കും. രാവിലെ 10 മണിക്ക് കുമളി വ്യാപാര ഭവനില്‍(തങ്കമ്മദാസ് നഗര്‍) ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് യോഗം ഉദ്ഘാടനം ചെയ്യും. കേരള വിധവാസംഘം സംസ്ഥാന ചെയര്മാന് ടി.എന്‍.രാജന് മുഖ്യപ്രഭാഷണം നടത്തും. വിധവ കുടുംബക്ഷേമ സൗഹൃദ നിധിയുടെ ഉദ്ഘാടനം കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വഹിക്കും.
സുനില്‍ ജോര്‍ജ്,ഗീതാ തമ്പാന്, സുലേഖ അനിരുദ്ധന്, കെടി ഗീത,സുജാത വിശ്വനാഥ്, മാളികപ്പുറം ,എല്‍ രാജന്, കെസി അമ്മിണി, സുമതി ചന്ദ്രന്, ഗ്രേസി ജോസഫ് , അഗസ്റ്റിന് മാത്യു, ബിജു വിശ്വനാഥന്,തുടങ്ങിയവര്‍ പങ്കെടുക്കും. വിധവാസംഘം ജില്ലാ പ്രസിഡന്റ് ഉഷാ ബിനോയി സെക്രട്ടറി ആലീസ് മാത്യു എന്നിവര്‍ ക്യാമ്പിന് നേതൃത്വും വഹിക്കും

