ദേശീയ വോളീബോൾ ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കി

കേരള വോളീബോൾ അസോസിയേഷൻ അഫിലിയേറ്റ് ചെയ്തിരുന്ന ദേശീയ ഫെഡറേഷന്റെ അംഗീകാരം താത്കാലികമായി റദ്ദാക്കിയതായി കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അറിയിച്ചു. ഫെഡറേഷനെതിരെ ലഭിച്ച പരാതികളിൻമേൽ കൗൺസിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സസ്‌പെൻഷൻ കാലയളവിൽ ഈ സംഘടന നടത്തുന്ന വോളീബോൾ മത്സരങ്ങൾക്കും, ചാമ്പ്യൻഷിപ്പുകൾക്കും സർട്ടിഫിക്കറ്റുകൾക്കും കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരവും മേൽനോട്ടവും ഉണ്ടായിരിക്കില്ലന്നും കൗൺസിൽ അറിയിച്ചു. കേന്ദ്ര യുവജനകാര്യ സ്‌പോർട്‌സ് മന്ത്രാലയം നേരത്തെ ഈ ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →