ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന വാര്‍ത്ത വ്യാജമെന്ന് മുകേഷ് അംബാനി

മുംബൈ: അംബാനി കുടുംബം ലണ്ടന്‍ ബക്കിങ് ഹാം ഷെയറിലെ സ്റ്റോക്ക് പാര്‍ക്കിലേക്ക് താമസംമാറ്റുമെന്ന വാര്‍ത്ത വ്യാജമെന്ന് മുകേഷ് അംബാനി. സ്റ്റോക്ക് പാര്‍ക്ക് എസ്റ്റേറ്റ് വാങ്ങിയത് ബിസിനസ് ആവശ്യാര്‍ഥമാണെന്നാണ് വെളിപ്പെടുത്തല്‍ ലോകോത്തര നിലവാരമുള്ള ഗോള്‍ഫ് കായിക റിസോട്ടാക്കി അതിനെ മാറ്റുമെന്നാണ് അംബാനി പറയുന്നത്. ഈയിടെയാണ് അംബാനി ബക്കിങ് ഹാം ഷെയറിലെ സ്റ്റോക്ക് പാര്‍ക്കിലെ 300 ഏക്കര്‍വരുന്ന സ്ഥലവും കൊട്ടരവും വാങ്ങിയത്. ഇതോടെയാണ് അഭ്യൂഹം പരന്നത്. ഏഷ്യയിലെ ഏറ്റവും വലിയ വ്യവസായികളിലൊരാളായ മുകേഷ് അംബാനിയും കുടുംബവും മുംബൈ ആള്‍ട്ട് മൗണ്ട് റോഡിലെ ആന്റിലിയയിലാണ് താമസിക്കുന്നത്. 400000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് ഇത്. ഈ ബംഗ്ലാവ് ഉപേക്ഷിച്ച് ലണ്ടനിലേക്ക് ചേക്കേറുമെന്ന പ്രചാരണമാണ് ഇപ്പോള്‍ അംബാനി കുടുംബം നേരിട്ട് നിഷേധിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →