പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇത്തവണയും മത്സരിക്കുമെന്ന് യോഗി ആദിത്യനാഥ്

ഖൊരക്പൂര്‍: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 06/11/21 വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ എല്ലായ്‌പ്പോഴും തെരഞ്ഞടുപ്പില്‍ മത്സരിക്കാറുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍, പാര്‍ട്ടി പറയുന്ന മണ്ഡലത്തില്‍ നിന്ന് ഞാന്‍ ഇത്തവണയും മത്സരിക്കും,’ യോഗി പറഞ്ഞു.

പാര്‍ട്ടിക്ക് ഒരു പാര്‍ലമെന്ററി സമിതിയുണ്ടെന്നും, ആ സമിതിയാണ് ആരൊക്കെ എവിടെ നിന്ന് മത്സരിക്കുന്നത് എന്ന് തീരുമാനിക്കുന്നതെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

2017ല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ മുഴുവന്‍ നിറവേറ്റിയാണ് ബി.ജെ.പി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് യോഗി പറഞ്ഞു.

സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥിതിയും പൊലീസ് സേനയും കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കൃത്യമായ ഒരു മാതൃക ഇവിടെ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, സംസ്ഥാനത്ത് ഒരു തരത്തിലുള്ള കലാപങ്ങളും ഉണ്ടായിട്ടില്ലെന്നും, ദീപാവലിയടക്കമുള്ള ആഘോഷങ്ങള്‍ സമാധാനപരമായി നടത്തിയെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →