തിരുവനന്തപുരം : തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു. നേമം സ്വദേശി ഏലിയാസ് (80) ആണ് മരിച്ചത്. 05/11/21 വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകൻ ക്ളീറ്റസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ചെത്തിയ ക്ലീറ്റസ് അച്ഛൻ ഏലിയാസുമായി വഴക്കുണ്ടാക്കുകയും മർദിക്കുകയുമായിരുന്നു. പരിക്കേറ്റ ഏലിയാസിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
മദ്യ ലഹരിയിലുണ്ടായ കൊലപാതകമാണെന്നും ക്ലീറ്റസ് സ്ഥിരം മദ്യപാനിയാണെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.