മാനഗരം, കൈതി , മാസ്റ്റർ സർ എന്നീ ചിത്രങ്ങൾക്കുശേഷം ലോകേഷ് കനകരാജ് ചെയ്യുന്ന നാലാമത്തെ ചിത്രമാണ് വിക്രം . കമൽഹാസൻ വിജയസേതുപതി ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവന്നു. തോക്കുമായി നിൽക്കുന്ന കമലഹാസൻ ചിത്രമാണ് പോസ്റ്ററിൽ .
കമലഹാസൻ നായക വേഷത്തിലെത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ വിക്രം 2022 തിയറ്ററുകളിലെത്തും.അർജുൻ ദാസ് , ആൻറണി വർഗീസ്, നരേൻ , കാളിദാസ് ജയറാം , ശിവാനി നാരായണൻ , ശ്രീകുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
റോക്സ്റ്റാർ അനിരുദ്ധ് രവിചന്ദർ ഈണവും ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിംഗും നിർവ്വഹിക്ക ഈ ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റർ അൻബറിവ് മാസ്റ്ററാണ്.

