സ്കൈലാബിന്റ ട്രെയിലർ റിലീസിനെത്തുന്നു

സത്യദേവ് കാഞ്ചരണ, നിത്യമേനോൻ രാഹുൽ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടുള്ള ഒരു കോമിക് പീരിയഡ് ഡ്രാമ ചിത്രമാണ് സ്കൈലാബ് .ഈ ചിത്രത്തിൻറെ ട്രെയിലർ റിലീസിനൊരുങ്ങുന്നു എന്നു നിർമ്മാതാക്കൾ അറിയിച്ചു.

1970കളിൽ നാസ വിക്ഷേപിച്ച ആദ്യത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് ബഹിരാകാശ നിലയമായ സ്കൈലാബ് ആണ് ഈ ചിത്രത്തിൻറെ പ്രധാന പശ്ചാത്തലം. കരീം നഗറിലെ ബന്ദ ലിംഗ പള്ളി എന്ന ഗ്രാമത്തിലാണ് സിനിമയുടെ ലൊക്കേഷൻ . മുഴുവൻ ചിത്രീകരണവും പൂർത്തിയാക്കിയ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

തിരക്കഥ സംഭാഷണം സംവിധാനം വിശ്വക് ഖണ്ഡേറാവു -ചായാഗ്രഹണം ആദിത്യ ജവ്വാദി, എഡിറ്റിംഗ് രവിതേജ ഗിരിജല, സൗണ്ട് ഡിസൈൻസ് നാഗാർജുന തള്ള പള്ളി, ധനുഷ് നായനാർ, ഈണം പ്രശാന്ത് ആർ വിഹാരി എന്നിവർ നിർവ്വഹിക്കുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →