കാസർകോട്: ജില്ലാതല പ്രസംഗ മത്സരം

 കാസർകോട്: നെഹ്‌റു യുവകേന്ദ്ര ദേശീയ പ്രസംഗ മത്സരത്തിന് മുന്നോടിയായി നടത്തുന്ന കാസര്‍കോട് ജില്ലാതല പ്രസംഗ മത്സരത്തിന് അപേക്ഷിക്കാം. ദേശസ്‌നേഹവും രാജ്യ നിര്‍മ്മാണവും എന്ന വിഷയത്തില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ ആണ് മത്സരം. 18 നും 29നും ഇടയില്‍ പ്രായമുള്ള കാസര്‍കോട് സ്വദേശികള്‍ക്ക് പങ്കെടുക്കാം. ജില്ലാതല വിജയികള്‍ക്ക് യഥാക്രമം 5000,2000,1000 രൂപ വീതം ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. മുന്‍വര്‍ഷങ്ങളില്‍ പങ്കെടുത്തവര്‍ അപേക്ഷിക്കേണ്ടതില്ല. ഇ-മെയില്‍- dyc.kasargod@gmail.com. ഫോണ്‍- 04994 255144,    

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →