തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നിശ്ചയിച്ചതിലും നേരത്തെ അധ്യയനം തുടങ്ങാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശ.
നാഷണൽ അച്ചീവ്മെന്റ് സർവേ നടക്കുന്നതിനാൽ ആണ് ഈ തീരുമാനം. 12/11/2021 വെള്ളിയാഴ്ച മുതലാണ് സർവേ
പ്രധാനമായും മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ അടിസ്ഥാനെപ്പടുത്തിയാണ് സര്‍വെ നടത്തുന്നത്. ഇതില്‍ എട്ടാം ക്ലാസ് ഒഴികെയുള്ള ക്ലാസുകള്‍ നവംബര്‍ ഒന്നിന് തുറന്നിരുന്നു. ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വെ നടത്തുന്നത്.

