കാവലിലൂടെ തമ്പാൻ എത്തുന്നു. പ്രതീക്ഷയോടെ ആരാധകർ

മാസ് കഥാപാത്രത്തിലൂടെ സുരേഷ് ഗോപി ഏറെ നാളുകൾക്കുശേഷം എത്തുന്ന ചിത്രമാണ് കാവൽ . ഒരു ഇടവേളക്ക് ശേഷം പഞ്ച് ഡയലോഗുകളും മാസ്സ് സീക്വൻസും ആയുള്ള തമ്പാൻ എന്ന നായക കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

നടൻ രഞ്ജി പണിക്കരുടെ മകനായ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നവംബർ 25ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നുകൊണ്ട് പുതിയ ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചത് സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. രഞ്ജി പണിക്കരും ഈ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.

മമ്മൂട്ടി നായകനായ കസബ ക്ക് ശേഷം നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കാവൽ . സുരേഷ് ഗോപിയുടെ ലേലം 2 എന്ന ചിത്രവും സംവിധാനം ചെയ്യുന്നത് നിതിൻ തന്നെയാണ് –
മലയോര പശ്ചാത്തലത്തിലൊരുങ്ങുന്ന കാവൽ ഗുഡ്വിൽ എന്റർടെയ്ന്റമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് നിർമ്മിക്കുന്നത്.

Share
അഭിപ്രായം എഴുതാം