നെറ്റ്ഫ്ലിക്സിലൂടെ ഡോക്ടർ എത്തുന്നു

കോവിഡിനു ശേഷം തമിഴ്നാട്ടിലെ തിയേറ്ററുകൾ തുറന്നപ്പോൾ തീയറ്ററിലേക്ക് പ്രേക്ഷകരെ എത്തിച്ച ചിത്രമാണ് ശിവകാർത്തികേയൻ നായകനായ ഡോക്ടർ. ഒക്ടോബർ ഒമ്പതിന് തിയേറ്ററുകളിലെത്തിയ ഈ ചിത്രം ആക്ഷൻ കോമഡി ചിത്രം കോലമാവ് കോകിലയുടെ സംവിധായകൻ നെൽസൺ ദിലീപ് കുമാർ ഒരുക്കിയതാണ്.

റിലീസ് ചെയ്ത ദിവസം മുതൽ തന്നെ മൗത്ത് പബ്ലിസിറ്റിയിലൂടെ വൻവിജയമാണ് ഈ ചിത്രത്തിന് ലഭിച്ചത്. അതോടെ തെന്നിന്ത്യൻ തീയേറ്റർ വ്യവസായത്തിന് വലിയ ആശ്വാസമാണ് പകർന്നത്. ഇതിൻറെ തെലുങ്ക് പതിപ്പായ വരുൺ ഡോക്ടറും വൻ ജനപ്രീതി നേടിയിട്ടുണ്ട്.

തീയറ്ററുകളിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച ഈ ചിത്രത്തിൻറെ ടെലിവിഷൻ പ്രീമിയർ ഇന്നലെ വൈകിട്ട് 6 30ന് സൺ ടിവിയിൽ ആയിരുന്നു. ഇതിനു പിന്നാലെ തന്നെ ഒടിടി പ്രീമിയറിനും ഒരുങ്ങിയിരിക്കുകയാണ് ഈ ചിത്രം .

സൺ നെറ്റ്‌വർക്കിന്റ ഒടിടി പ്ലാറ്റ്ഫോമായ സൺനക്സ്റ്റിലും , നെറ്റ് ഫ്ലിക്സിലും ഒരേസമയം റിലീസ് ചെയ്യപ്പെടുകയാണ് ഈ ചിത്രം . ഇന്നലെ രാത്രി 12ന് രണ്ട് പ്ലാറ്റ്ഫോമുകളിലും ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചു.

പ്രിയങ്ക അരുൾ മോഹൻ , വിനയ് റായി, മിലിങ് സോമൻ , ഇളവരസ്, യോഗി ബാബു, ദീപ, അരുൺ അലക്സാണ്ടർ , റെഡിൻ കിങ്സ് ലി, സുനിൽ റെഡി, അർച്ചന , ശിവ അരവിന്ദ് , രഘുറാം , രാജീവ് ലക്ഷ്മൺ, എന്നിവരും ഈ ചിത്രത്തിൽ കഥാപാത്രങ്ങളാണ്. കോവിഡിന്റ പശ്ചാത്തലത്തിൽ ഒരു വർഷത്തിലേറെയായി റിലീസ് നീണ്ട ചിത്രമായിരുന്നു ഇത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →