ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് വെച്ച് തമിഴ് സിനിമ താരം വിജയ് സേതുപതി ക്ക് നേരെ ഉണ്ടായ ആക്രമണം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. ഈ സംഭവത്തിന്റ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
അജ്ഞാതനായ ഒരാൾ താരത്തിന്റ പിന്നാലെ ഓടി വരികയും ചാടി തൊഴിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ വിജയസേതുപതിക്കൊപ്പമുണ്ടായിരുന്ന ആളുകൾ ഇയാളെ പിടിച്ചു മാറ്റുന്നതും തുടർന്ന് സുരക്ഷാ ജീവനക്കാർ ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നതിന്റയും വീഡിയോ ദൃശ്യത്തിൽ വന്നിട്ടുണ്ട് .
Read Also: വിജയ് സേതുപതിക്കു നേരെ വിമാനത്താവളത്തിൽ വെച്ച് ആക്രമണശ്രമം
ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വിജയ് സേതുപതി ക്ക് നേരെയല്ല, അദ്ദേഹത്തിൻറെ സഹായിക്ക് നേരെയാണ് ആക്രമണം ആക്രമണമുണ്ടായത് എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ സഹായിയായ ആൾ അദ്ദേഹത്തിനുവേണ്ടി വഴിയൊരുക്കിയപ്പോൾ ആളുകളെ മാറ്റുന്നതിനിടയിൽ ആണ് സംഭവം എന്നാണ് എയർപോർട്ടിലെ പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത് .
വിജയ് യുടെ പേഴ്സണൽ അസിസ്റ്റൻറ് വിജയിക്ക് വഴിയൊരുക്കാൻ ഒരാളെ തള്ളിയപ്പോൾ അപ്പോൾ ആ വ്യക്തി ദേഷ്യത്തിൽ അയാളെ പിന്നിൽ നിന്നും ചവിട്ടി .തർക്കം ഉണ്ടായെങ്കിലും കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസ് നോട് പറഞ്ഞു.