‘കുട്ടികളെ കളിക്കാന്‍ വിളിച്ചുകൊണ്ടുപോയി’; പത്താം ക്ലാസുകാരന് അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം

ആലപ്പുഴ: കുട്ടികളെ കളിക്കാന്‍ വിളിച്ചുകൊണ്ടുപോയതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം. ആലപ്പുഴ പല്ലന സ്വദേശി അനിലിന്റെ മകന്‍ അരുണ്‍ കുമാറിനാണ് (14) മര്‍ദ്ദനത്തില്‍ പരുക്കേറ്റത്. അടിയേറ്റ് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 04/11/2021 വ്യാഴാഴ്ച്ച വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം.

അയല്‍വാസി ശാരങ്ങധരൻ കുട്ടിയെ ദേഹമാസകലം മർദ്ദിച്ചുവെന്നാണ് പരാതി. ശാരങ്ങധരൻ്റെ കൊച്ചുമക്കളും അരുണും മറ്റ് കുട്ടികളും ചേർന്ന് കളിക്കുന്നതിനിടെ ശാരങ്ങധരൻ വരികയും സ്വന്തം കൊച്ചുമക്കളെ പൊതിരെ തല്ലുകയും ചെയ്തു.

അടിയിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ അരുണിനെ വടി വീശി അടിച്ചപ്പോഴാണ് കണ്ണിന് പരിക്കേറ്റത്. കുട്ടിയുടെ ദേഹത്ത്  കരുവാളിച്ച പാടുകളുണ്ടെന്നും ക്രൂരമ‍ർദ്ദനമാണ് ശാരങ്ങധരൻ നടത്തിയതെന്നും അരുണിന്റെ അച്ഛൻ പറയുന്നു. 

കണ്ണിന് ഗുരുതരമായി പരുക്കേറ്റ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള അരുണിനെ വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →