കോവിഡ് ബാധിച്ചവരിൽ പ്രതിരോധവ്യവസ്ഥയിലുൾപ്പെടുന്ന കോശങ്ങൾ നശിച്ചുപോകുന്നതായി പുതിയ പഠന റിപ്പോർട്ടുകൾ

മ്യൂണിക്ക് : കൊവിഡ് ബാധിക്കപ്പെട്ടവരിൽ വലിയൊരു വിഭാഗം പേരിലും പ്രതിരോധവ്യവസ്ഥയിലുൾപ്പെടുന്ന കോശങ്ങൾ നശിച്ചുപോകുന്നതായും ഇതുമൂലം പ്രതിരോധവ്യവസ്ഥ തന്നെ പ്രശ്‌നത്തിലാകുമെന്നും പുതിയ പഠനം അവകാശപ്പെടുന്നു. ശരീരത്തിനകത്തെത്തുന്ന വൈറസിനെ പ്രതിരോധിക്കാൻ പ്രതിരോധവ്യവസ്ഥ ഒരുങ്ങും. എന്നാൽ ശക്തിയേറിയ വൈറസിനെ ചെറുക്കാൻ പ്രതിരോധവ്യവസ്ഥ അധികമായി പ്രയത്‌നിക്കുന്നു. ഇതമൂലം കോശങ്ങൾക്ക് നാശം സംഭവിക്കുന്നതായി ​ഗവേഷണ സംഘം വ്യക്തമാക്കുന്നു. മ്യൂണിക്കിൽ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ.

ഇത് പിന്നീട് ഏതെങ്കിലും അവയവങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയോ, രക്തം കട്ട പിടിക്കാനിടയാക്കുകയോ ഹൃദയത്തെ അപകടത്തിലാക്കുകയോ എല്ലാം ചെയ്‌തേക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല, കൊവിഡ് ബാധിച്ച് അത് മാറിയ ശേഷം അധികം വൈകാതെ തന്നെ വീണ്ടും കൊവിഡ് ബാധിക്കുന്നതിലേക്കും ഈ പ്രശ്‌നം എത്തിക്കാമെന്ന് പഠനം പറയുന്നു. കൊവിഡ് ബാധിക്കപ്പെട്ടവരിൽ നിന്ന് രക്തം ശേഖരിച്ച്, ഇതിലാണ് ഗവേഷകർ പഠനം നടത്തിയതത്രേ. എന്നാൽ ഈ വിഷയത്തിൽ ഇനിയും കൂടുതൽ ഗൗരവതരമായ പഠനങ്ങൾ വരേണ്ടതുണ്ടെന്നും എങ്കിൽ മാത്രമേ ഇതിന്‍റെ ആധികാരികത സ്ഥിരീകരിക്കാനാവൂ എന്നും ഗവേഷകർ തന്നെ പറയുന്നു.

എത്രത്തോളം തീവ്രതയിലാണ് ഓരോ അവയവത്തെയും കൊവിഡ് വൈറസ് ബാധിക്കുന്നതെന്ന് ഇപ്പോഴും ശാസ്ത്രലോകത്തിന് കൃത്യമായി പറയുവാൻ സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും പഠനങ്ങൾ നടന്നുവരികയാണ്. അടിസ്ഥാനപരമായി ഒരു ശ്വാസകോശരോഗമാണെങ്കിൽ കൂടിയും പല ആന്തരീകാവയവങ്ങളെയും കൊവിഡ് ദോഷകരമായി ബാധിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →