ജോജുവിന്റെ കുടുംബത്തിന്റെ ജീവനും സ്വത്തിനും ഡി.വൈ.എഫ്.ഐ സംരക്ഷണം നല്‍കും: തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി

തൃശ്ശൂര്‍: നടന്‍ ജോജു ജോര്‍ജിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ.

പ്രതികരിക്കാനുള്ള അവകാശം മൗലികവകാശമാണെന്നും ജോജു ജോര്‍ജ് വഴിതടയല്‍ സമരത്തോട് പ്രതികരിച്ചുവെന്നതിന്റെ പേരില്‍ സ്വന്തം നാട്ടില്‍ അദ്ദേഹത്തെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട് ജനാധിപത്യ വിരുദ്ധവും ഫാസ്റ്റിസ്റ്റ് സമീപനവുമാണെന്നും ഡി.വൈ.എഫ്.ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി പി.ബി. അനൂപ് പറഞ്ഞു.

ഈ സാഹചര്യത്തില്‍ ജോജുവിന്റെ കുടുംബത്തിന്റെ ജീവനും സ്വത്തിനും ഡി.വൈ.എഫ്.ഐ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →