എം.ടെക് സ്‌പോട്ട് അഡ്മിഷൻ

എ.പി.ജെ അബ്ദുൾകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ ഗവ. എൻജിനിയറിങ് കോളേജ് ബർട്ടൺഹിൽ, തിരുവനന്തപുരം നടത്തുന്ന ഇന്റർഡിസ്സിപ്ലിനറീ എം.ടെക് ട്രാൻസിലേഷൻ എൻജിനിയറിങ് കോഴ്‌സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സർക്കാർ സ്‌പോൺസേർഡ് വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാവുന്നതാണ്.

സാമൂഹിക പ്രതിബദ്ധതയും പുത്തൻ ആശയങ്ങൾ സ്വാംശീകരിക്കാനുള്ള ചേതനയുമാണ് ഈ കോഴ്‌സിന്റെ സവിശേഷതകൾ. വിശദവിവരങ്ങൾക്ക്  www.tplc.gecbh.ac.inwww.gecbh.ac.in സന്ദർശിക്കുക. അല്ലെങ്കിൽ 7736136161, 9995527866 എന്ന നമ്പറിൽ ബന്ധപ്പെടുക. സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കുവാൻ അഞ്ചിന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാവണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →