എറണാകുളം: കളമശ്ശേരി മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലുമുള്ള സംരംഭകര്‍ക്കും സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ക്കുമായി കാര്‍ഷിക ഭക്ഷ്യസംസ്‌കരണ, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ആദ്യഘട്ട ഏകദിന പരിശീലനം കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സംഘടിപ്പിച്ചു.
കളമശ്ശേരി മണ്ഡലത്തിലെ അന്‍പതോളം സംരംഭകര്‍ പങ്കെടുത്ത പരിശീലന പരിപാടിയില്‍ വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് സംരഭകത്വം ഇന്ന്, നാളെ എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ടി.സി.സി. മാനേജിംങ് ഡയറക്ടര്‍ കെ. ഹരികുമാര്‍ നിര്‍വഹിച്ചു. കളമശ്ശേരി നഗരസഭ അദ്ധ്യക്ഷ സീമ കണ്ണന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഏലൂര്‍ നഗരസഭ അദ്ധ്യക്ഷന്‍ സുജില്‍ എ. ഡി., കളമശ്ശേരി നഗരസഭ കൗണ്‍സിലര്‍ ബഷിര്‍ അയ്യബ്രത്, കേരള ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ എന്റര്‍പ്രന്യുര്‍ഷിപ് ഡവലപ്‌മെന്റ് സി.ഇ.ഒ. യും എക്‌സിക്യു്ട്ടിവ് ഡയറക്ടറുമായ ശരത് വി. രാജ്, എറണാകുളം ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി. എബ്രഹാം, രാഹുല്‍ ആര്‍. ഐ.ആര്‍.എസ്., എറണാകുളം കൃഷി വിജ്ഞാനകേന്ദ്രം തലവനും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. ഷിനോജ് സുബ്രഹ്മണ്യന്‍, ഫ്രൂട്ടോമാന്‍ ഫുഡ് പ്രോഡക്ട്‌സ് ഡയറക്ടര്‍ ടോം തോമസ്, എറണാകുളം ജില്ല വ്യവസായകേന്ദ്രം മാനേജര്‍ ആര്‍. രമ തുടങ്ങിയവര്‍ സംസാരിച്ചു.