ജപ്പാനിലെ അധോ സഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്യൂമിയോ കിഷിദയെ അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“ജപ്പാനിലെ അധോ സഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ഫ്യൂമിയോ കിഷിദയ്ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. നമ്മുടെ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇൻഡോ-പസഫിക് മേഖലയിലും അതിനപ്പുറവും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള യോജിച്ച പ്രവർത്തിനം പ്രതീക്ഷിക്കുന്നു.”

