ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത്‌ സ്‌കൂളുകൾ തുറന്നു

തിരുവനന്തപുരം: കോവിഡ് കാലത്തെ ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത്‌ സ്‌കൂളുകൾ തുറന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ എൽപി സ്‌കൂളിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.

സർക്കാർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമൊപ്പമുണ്ടെന്ന് മന്ത്രി പറഞ്ഞു. പോരായ്മകൾ പരിഹരിക്കുമെന്നും ആർക്കും ഒരാശങ്കയും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, ജി ആർ അനിൽ മേയർ ആര്യ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.ഒന്നര വര്‍ഷത്തെ തുടര്‍ച്ചയായ അടച്ചിടലിനു ശേഷമാണ് കേരളപ്പിറവി ദിനത്തില്‍ വിദ്യാലയങ്ങള്‍ വീണ്ടും ഉണർന്നത്. കാത്തിരിപ്പിന്റെ വിരസനാളുകള്‍ തീര്‍ന്ന സന്തോഷത്തിലാണ് കുരുന്നുകള്‍ക്ക്. അക്ഷരമരവും വര്‍ണഭംഗിയുള്ള ചിത്രച്ചുമരുകളും കളിമുറ്റങ്ങളും തോരണങ്ങളുമാണ് കുട്ടികളെ വരവേറ്റത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →