ന്യൂഡൽഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി. ഒരു സിലിണ്ടറിന് 265 രൂപയാണ് 01/11/21 തിങ്കളാഴ്ച കൂട്ടിയത്. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിനു 2000 രൂപ കടന്നു. ചെന്നൈയിൽ വാണിജ്യ സിലിണ്ടറിനു 2,133 രൂപയായി. കേരളത്തിൽ 1994 രൂപയാണ് ഒരു സിലിണ്ടറിൻറെ വില. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
രാജ്യത്ത് തിങ്കളാഴ്ച ഇന്ധനവിലയും കൂട്ടിയിട്ടുണ്ട്. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ വില 110 രൂപ 70 പൈസയും ഡീസലിന്-104 രൂപ 13 പൈസയുമായി.

