കോഴിക്കോട് മധ്യവയസ്കൻ ഓടയിൽ വീണു മരിച്ചു

കോഴിക്കോട് : കോഴിക്കോട് പാലാഴിയിൽ മധ്യവയസ്കൻ ഓടയിൽ വീണു മരിച്ചു. പാലാഴി സ്വദേശി കൈപ്പുറത്ത് ശശിയാണ് മരിച്ചത്. 58 വയസ്സായിരുന്നു. ഒരു മാസം മുന്‍പ് മറ്റൊരാളും ഇതേ സ്ഥലത്ത് വീണു മരിച്ചിരുന്നു.

31/10/21 ഞായറാഴ്ച പുലര്‍ച്ചയാണ് നാട്ടുകാര്‍ ഒരാള്‍ ഓടയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു ശശി. കുട്ടികള്‍ ഉള്‍പ്പെടെ നടന്നുപോകുന്ന വഴിയായ ഇവിടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →