ഇടുക്കി : മുല്ലപ്പെരിയാർ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ ഉയർത്തി. 1, 5, 6 ഷട്ടറുകളാണ് തുറന്നത്. 50 സെന്റീമീറ്റര്‍ വീതമാണ് ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്റില്‍ 1299 ഘനയടി വെള്ളം കൂടി പുറത്തേക്ക് ഒഴുക്കുകയാണ്. കൂടുതല്‍ വെള്ളം തുറന്നുവിട്ടതുകൊണ്ട് ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
ഇനി കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയില്ലെന്നും മന്ത്രി അറിയിച്ചു. നേരത്തെ മൂന്ന് ഷട്ടറുകളും 70 സെന്റീമീറ്ററിലേക്ക് ഉയർത്തിയിട്ടും ഡാമിലെ ജലനിരപ്പ് കുറഞ്ഞിരുന്നില്ല. 138.95 അടിയായിരുന്നു ജലനിരപ്പ്. പെരിയാറിൽ ജലനിരപ്പ് അര അടി ഉയർന്നു. മൂന്ന് ഷട്ടറുകള്‍ തുറന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യം പരിഗണിച്ച് തമിഴ്നാട് ഷട്ടറുകള്‍ കൂടുതല്‍ ഉയർത്തിയിരുന്നു.

