പത്തനംതിട്ട: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും 2020-21 വര്‍ഷത്തെ കെ.എ.എസ്.ഇ.പി.എഫ് ക്രഡിറ്റ്കാര്‍ഡുകള്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുകളിലെ പി.എഫ് വിഭാഗങ്ങളില്‍ നിന്നും അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍മാര്‍ ഗെയിന്‍ പി.എഫ് സൈറ്റിലൂടെ പബ്ലിഷ് ചെയ്തു. ഇതോടെ ജി.പി.എഫ് വരിക്കാരെ പോലെ എയ്ഡഡ്‌സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പി.എഫ് ക്രഡിറ്റ് കാര്‍ഡ് കുടിശികയില്ലാതായി. സംസ്ഥാന ധനകാര്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളിലായി എയ്ഡഡ് വിഭാഗക്കാരുടെ പ്രൊവിഡന്റ് ഫണ്ടുകള്‍ ഒരു പ്ലാറ്റ്ഫോമില്‍ ഓണ്‍ലൈനില്‍ ഒരുക്കിയ സംവിധാനമാണ് ഗെയിന്‍ പി.എഫ്. 2016 ഏപ്രില്‍ ഒന്നുമുതലാണ് ഗെയിന്‍ പി.എഫ് സംവിധാനം നിലവില്‍വന്നത്.
പ്രൊവിഡന്റ് ഫണ്ട് വരിക്കാരുടെ പി.എഫ് അഡ്മിഷന്‍, ക്ലോഷര്‍, ലോണുകള്‍ ഉള്‍പ്പെടെയുള്ളവ നിലവില്‍ ഗെയിന്‍ പി.എഫ് സംവിധാനം വഴിയാണ്. അപേക്ഷകര്‍ക്ക് അവ വളരെ വേഗത്തില്‍ ലഭിച്ചുവരുന്നുണ്ട്. കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ടായ വിനോയ് ചന്ദ്രന്‍ ആണ് ഗെയിന്‍ പി.എഫ് സംവിധാനത്തിന്റെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നത്. ഡിജിറ്റല്‍ സിഗ്നേച്ചര്‍, ക്യു.ആര്‍ കോര്‍ കോഡ്, എസ്.എം.എസ് തുടങ്ങിയവ ഇംപ്ലിമെന്റ് ചെയ്ത് പേപ്പര്‍ലെസ് ആക്കുകയും ചെയ്യുന്ന സമഗ്രമായ മാറ്റമാണ് ഗെയിന്‍ പി.എഫില്‍ ഉടന്‍ വരാന്‍ പോകുന്നത്. കെ.എ.എസ്.ഇ.പി.എഫ് വരിക്കാരായ എല്ലാ എയ്ഡഡ് സ്‌കൂളുകള്‍ അധ്യാപകരും ജീവനക്കാരും gainpf.kerala.gov.in സൈറ്റില്‍ നിന്നും ലോഗിന്‍ ഐ.ഡിയിലൂടെ അവരവരുടെ പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്തശേഷം My Annual Credit Card ല്‍ നിന്നും 2020-21 വര്‍ഷത്തെ പി.എഫ് ക്രഡിറ്റ്കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതും സ്‌കൂള്‍ രേഖകളുമായി ഒത്തു നോക്കി പരിശോധിച്ച് ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്തണം.
ക്രഡിറ്റ്കാര്‍ഡ് പബ്ലിഷ്‌ചെയ്യുന്നതിനു മുന്നോടിയായി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് ബീനാറാണി, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അജിതകുമാരി, സീനിയര്‍ സൂപ്രണ്ട് നീന ജേക്കബ്, സീനിയര്‍ സൂപ്രണ്ട് ബിജുവര്‍ഗ്ഗീസ്, ജില്ലാ നോഡല്‍ ഓഫീസര്‍മാരായ ലിജോ ഗബ്രിയേല്‍ വര്‍ഗ്ഗീസ്, എം.എന്‍.ഹരികുമാര്‍, സെക്ഷന്‍ ക്ലര്‍ക്കുമാര്‍ എന്നിവര്‍ പങ്കെടുക്കുകയും അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍ എ.ജി.ഗോപകുമാര്‍ 2020-21 ക്രഡിറ്റ്കാര്‍ഡ് പബ്ലിഷ്‌ചെയ്തു.

