ഹൃദയമിടിപ്പ് നിലച്ചത് അതിവേഗം : പുനിത് രാജ് കുമാറിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് കാർഡിയോളജിസ്റ്റ് ഡോക്ടർ രംഗനാഥ് നായക്

അദ്ദേഹത്തിന്റെൻറെ ഹൃദയം ഒരുതരത്തിലും പ്രതികരിക്കാത്തത് കൊണ്ട്
ഉച്ചയ്ക്ക് രണ്ടരയോടെ ജീവൻ തിരിച്ചുപിടിക്കാനുള്ള എല്ലാ ഉപാധികളും ഞങ്ങൾ ഉപേക്ഷിച്ചു. കന്നഡ സൂപ്പർ താരം പുനിത് രാജ് കുമാറിന്റെ അന്ത്യനിമിഷങ്ങളെ കുറിച്ച് ബംഗളൂരു വിക്രം ആശുപത്രിയിലെ പ്രമുഖ കാർഡിയോളജിസ്റ്റായ ഡോക്ടർ രംഗനാഥ് നായകിന്റെ വാക്കുകൾ .

ഏറെ വിഷമത്തോടെയാണ് പുനീതിന്റെ വിയോഗവാർത്ത അറിയിക്കുന്നത്. വിക്രം ആശുപത്രിയിലേക്ക് റഫർ ചെയ്ത് പുനീത് എത്തുമ്പോൾ ഏറെക്കുറെ ഹൃദയം നിലച്ചിരുന്നു. ആശുപത്രിയിൽ നിന്നും പുറത്തിറക്കിയ പ്രസ്താവനയിൽ രംഗനാഥ് പറഞ്ഞു.

46കാരനായ പുനിത് രാജ് കുമാർ നല്ല ശാരീരിക ക്ഷമതയുള്ള വ്യക്തിയായിരുന്നു. രാവിലെയുള്ള പതിവ് വ്യായാമത്തിനിടെയാണ് പുനീതിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെ തന്നെ കുടുംബ ഡോക്ടറുടെ അടുത്ത് എത്തിച്ചതിനെ തുടർന്നാണ് പൊൻ ഇതിനെ അതികഠിനമായ ഹാർട്ട് അറ്റാക്കാണ് സംഭവിച്ചതെന്ന് വ്യക്തമായത്. ഉടനെ തന്നെ ഞങ്ങളുടെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.ആ ജീവൻ നിലനിർത്താൻ വേണ്ടി ഞങ്ങളെ കൊണ്ട് ആവുന്ന തരത്തിലെല്ലാം ഞങ്ങൾ പരശ്രമിച്ചു. കാർഡിയാക് മസാജ്, ഡിഫിബ്രില്ലേഷൻ, ഷോക്ക് തെറാപ്പി തുടങ്ങിയ ചികിത്സാരീതികളെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ചെയ്തു നോക്കി. വെന്റിലേറ്റർ സൗകര്യവും ഉപയോഗിച്ചു കൊണ്ട് ആ ജീവൻ നിലനിർത്താൻ തീവ്ര പരിശ്രമം നടത്തി.

ഇത്രയൊക്കെ ചെയ്തിട്ടും ഹൃദയം സാധാരണനിലയിൽ പ്രവർത്തിക്കാനായി വിസമ്മതിച്ചു. എമർജൻസി സ്പെഷലിസ്റ്റ് ഐസിയു സ്പെഷലിസ്റ്റ് കാർഡിയോളജി ടീം എന്നിങ്ങനെയുള്ളവരുടെ നീണ്ട പരിശ്രമത്തിന് ശേഷം രോഗിയിൽ നിന്ന് പ്രതികരണമൊന്നും ഇല്ലാത്തതിനാൽ ഉച്ചയ്ക്ക് 2 30 ഓടെ ആ ജീവൻ തിരിച്ചുപിടിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഞങ്ങൾ നിർത്തിവെച്ചു.

പുനീത് രാജ് കുമാറിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയിൽ ഞങ്ങളും പങ്കു ചേരുന്നു. വിക്രം ആശുപത്രിയിൽ നിന്നും പുറത്തിറക്കിയ പ്രസ്താവനയിൽ ഡോക്ടർ രംഗനാഥ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →