കൊല്ലം: മരണ കാരണം മറച്ചു വച്ച് ഖബറടക്കിയ മൃതദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെ തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി പുറത്തെടുത്തു . അഞ്ചൽ തടിക്കാട് സ്വദേശിയായ ബദറുദ്ദീന്റെ മൃതദേഹമാണ് പോസ്റ്റ് മോർട്ടത്തിനായി പുറത്തെടുത്തത്. 2021 ഒക്ടോബർ 23- നായിരുന്നു ബദറുദ്ദീനെ വീട്ടിനുള്ളിൽ വിട്ടിനുള്ളിൽ തുങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
മരണകാരണം പുറത്ത് അറിയിക്കാതെ അടുത്ത ബന്ധുക്കൾ ഇടപെട്ട് തടിക്കാട് പള്ളിയിൽ കബറടക്കി എന്ന് കാണിച്ച് നാട്ടുകാർ സംസ്ഥാന പൊലീസ് മേധാവിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. ബദറുദ്ദിന്റെ മൃതദേഹം പുറത്ത് എടുത്ത് പോസ്റ്റ് മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് ബദറുദ്ദിന്റെ സഹോദരിയും രംഗത്ത് എത്തി. നാട്ടുകാരാണ് ബദറുദ്ദിൻ തുങ്ങിമരിച്ചു എന്ന വിവരം പൊലീസിനെ അറിയിച്ചത്. പൊലിസ് നടത്തിയ അന്വേഷണത്തിലും ഇത് വ്യക്തമായി. തുടർന്നാണ് മൃദേഹം പുറത്ത് എടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്
പുനലൂർ ഡി വൈ എസ്സ് പിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം എത്തി മൃതദേഹം പുറത്തെടുത്തു. ഫോറൻസിക് വിദഗ്ദരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തുടർ നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി