മുംബൈ ലഹരിക്കേസ്; സാക്ഷി കിരണ്‍ ഗോസാവി കസ്റ്റഡിയില്‍

മുംബൈ: ആര്യൻഖാൻ പ്രതിയായ മുംബൈ ലഹരിക്കേസിലെ സാക്ഷി കിരണ്‍ ഗോസാവി കസ്റ്റഡിയില്‍. പൂനെ പൊലീസാണ് ഗോസാവിയെ കസ്റ്റഡിയിലെടുത്തത്. ലക്നൗവിലെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഗോസാവി കസ്റ്റഡിയിലായത്.

ഒളിവില്‍ കഴിയുന്ന ഗോസാവിക്കായി കഴിഞ്ഞ 48 മണിക്കൂറിനിടെ 16 ഇടങ്ങളിലാണ് പൂനെ പൊലീസ് തിരച്ചില്‍ നടത്തിയത്. മൂന്ന് സംഘങ്ങളായിട്ടായിരുന്നു തിരച്ചില്‍. ഇതില്‍ രണ്ടു ടീമുകള്‍ ഉത്തര്‍പ്രദേശിലാണ് ക്യാമ്പ് ചെയ്തത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഈയിടെ ഗോസാവി വെളിപ്പെടുത്തിയിരുന്നു.

പ്രഭാകര്‍ സെയില്‍ എന്ന അംഗരക്ഷകനാണ് ലഹരിമരുന്ന് കേസിലെ സാക്ഷി കിരണ്‍ ഗോസാവിക്കും എന്‍.സി.ബി മുംബൈ സോണല്‍ ഓഫീസര്‍ സമീര്‍ വങ്കഡെക്കുമെതിരെ കോടികളുടെ ഇടപാട് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →