ഇന്ത്യയുടെ ഭൂതല-ഉപരിതല ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂതല-ഉപരിതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് എ.പി.ജെ അബ്ദുള്‍കലാം ദ്വീപില്‍ ഇന്നലെ രാത്രി 7.50 നായിരുന്നു പരീക്ഷണം. ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുന്ന എന്‍ജിനാണ് അഗ്നി അഞ്ചിന്റേത്. മിസൈലിന് 5,000 കിലോമീറ്റര്‍ പരിധി വരെയുള്ള ലക്ഷ്യങ്ങളെ കൃത്യതയോടെ തകര്‍ക്കാന്‍ കഴിയും. 17 മീറ്റര്‍ നീളമുള്ള മിസൈലിന് 50 ടണ്‍ ഭാരമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →