തിരുവനന്തപുരം : മലയാള സിനിമകൾ വെള്ളിയാഴ്ച മുതൽ തിയേറ്ററിൽ റിലീസ് ചെയ്യാൻ ഫിലിം ചേംബർ യോഗത്തിൽ തീരുമാനമായി. കോവിഡിന് ശേഷമുള്ള ആദ്യ റിലീസ് ചിത്രം ജോജു ജോർജ്ജ് നായകനായ സ്റ്റാർ ആണ് .
നിർമ്മാതാക്കൾ വിതരണക്കാർ തിയറ്ററുടമകൾ എന്നിവയുടെ സംഘടനാ ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ
മരയ്ക്കാർ അറബിക്കടലിന്റ സിംഹം എന്ന ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യണമെന്ന് നിർമാതാവ് ആൻറണി പെരുമ്പാവൂരിനോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ആറുമാസത്തിനുശേഷം തിങ്കളാഴ്ചയാണ് സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്നത് . ബുധനാഴ്ച മുതലാണ് പ്രദർശനം ആരംഭിച്ചത്. നോ ടൈം ടു ഡൈ, വെനം തുടങ്ങി ഇംഗ്ലീഷ് ചിത്രങ്ങളാണ് ബുധനാഴ്ച റിലീസ് ചെയ്തത്.

