കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കല്‍: പ്രത്യേകസഭാ സമ്മേളനം വിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡിഗഡ്: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നത് ബന്ധപ്പെട്ട് നവംബര്‍ എട്ടിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി. നവംബര്‍ എട്ടിന് മുന്‍പായി കാര്‍ഷിക ബില്ലുകള്‍ കേന്ദ്രം റദ്ദാക്കിയില്ലെങ്കില്‍ സംസ്ഥാനത്ത് ഈ നിയമങ്ങള്‍ നടപ്പാക്കുന്നത് തടയാന്‍ സമ്മേളനത്തില്‍ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു. സംസ്ഥാനത്തെ അതിര്‍ത്തി രക്ഷാസേനയുടെ അധികാര പരിധി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്ന ആവശ്യവും പ്രത്യേക സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →