എറണാകുളം : അന്താരാഷ്ട്ര ബാലികാ ദിനാചരണം നടത്തി

എറണാകുളം : അന്താരാഷ്ട്ര ബാലികാ ദിനാചരണം  നടത്തി. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഡോ. പ്രേംന മനോജ് ശങ്കർ ദിനാചരണം ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന വകുപ്പ്, മഹിളാ ശക്തി കേന്ദ്ര, എറണാകുളം സെന്റ് തെരേസാസ് കോളേജ് എൻഎസ്എസ് 41, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര ബാലികാ ദിനാചരണം നടത്തിയത്. 

സ്ത്രീകൾക്ക് സർക്കാർ തലത്തിലും മറ്റും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിലെ വിവിധ സേവനങ്ങളെക്കുറിച്ച് സെന്റ് തെരേസാസ് കോളേജ് എൻഎസ്എസ് യൂണിറ്റ് നിർമ്മിച്ച ഡോക്യുമെന്ററിയുടെ പ്രകാശനവും നടത്തി. 

അന്താരാഷ്ട്ര ബാലികാ ദിനത്തിന്റെ ഭാഗമായി “ആൺ, പെൺ അനുപാതത്തിലെ കുറവ് : പരിഹാര – നിർദേശങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചർച്ച നടത്തി. പിഎൻഡിടി ആക്ട്  എന്ന വിഷയത്തിൽ  കാക്കനാട് കോപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഗൈനോക്കോളജിസ്റ്റ്  ഡോ. സ്മിതി ജോർജ് ക്ലാസ്സുകൾ നയിച്ചു.  കാതോർത്ത്, രക്ഷാ ദൂത്, പൊൻവാക്ക് എന്നീ സേവനങ്ങൾ മഹിളാ ശക്തി കേന്ദ്ര ജില്ലാ കോഡിനേറ്റർ  വർഷ കെ വിശദീകരിച്ചു .

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ  സെന്റ് തെരേസാസ് കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജെൻസി ട്രീസാ, ഡോ. ശില്പ ജോസ് എറണാകുളം ജില്ലാ മഹിളാ ശക്തി കേന്ദ്ര ജില്ലാ കോഡിനേറ്റർ  അമൃത മുരളി, ജില്ലാ മഹിളാ ശക്തി കേന്ദ്ര വുമൺ വെൽഫയർ ഓഫീസർ  ആര്യ ദിലീപ്  തുടങ്ങിയവർ പങ്കെടുത്തു .

Share
അഭിപ്രായം എഴുതാം