കട്ടപ്പന : സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ പഞ്ചായത്ത്-മുനിസിപ്പൽ കേന്ദ്രങ്ങളിൽ വമ്പിച്ച കർഷക മാർച്ചും പ്രതിഷേധ യോഗവും നടന്നു. ലിഖിംപൂർ ഖേരിയിൽ കർഷകരെ കൂട്ടക്കുരുതി ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ടാണ് സമര പരിപാടികൾ ആരംഭിച്ചത്. കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര രാജിവെക്കണമെന്ന് മാത്യു വർഗീസ് ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹപരമായ മൂന്നുബില്ലുകൾ ഏകപക്ഷീയമായി നടപ്പിലാക്കാനാണ് മോദി സർക്കാർ തുനിയുന്നത് . കർഷക സമരത്തിൽ പങ്കെടുത്ത 600 കൃഷിക്കാർ ഇതിനോടകം രക്തസാക്ഷികളായി. ഈ സംഭവങ്ങൾക്കെല്ലാം കാരണമായ കർഷക വിരുദ്ധ ബില്ലുകൾ അടിയന്തിരമായി പിൻ വലിക്കണമെന്ന് സംയുക്ത കർഷകസമരസമിതി ഇടുക്കി ജില്ല ചെയർമാൻകൂടിയായ മാത്യു വർഗീസ് കട്ടപ്പനയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ 11 മാസമായി കർഷകർ സമര രംഗത്താണ് . ദൽഹി അതിർത്തി കേന്ദ്രീകരിച്ചാണ് സമരം ആരംഭിച്ചതെങ്കിലും ഇന്ന് രാജ്യവ്യാപകമായി കർഷക സമരം വ്യാപിച്ചിരിക്കുന്നവിവരവും അദ്ദേഹം ഓർമിപ്പിച്ചു.
കർഷകസംഘം ജില്ലാകമ്മറ്റി അംഗം വികെ സോമൻ, കിസാൻസഭ ജില്ലാ സെക്രട്ടറി ടി.സി.കുര്യൻ, സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി. ആർ ശശി, കർഷക യൂണിയൻ (എം)ജില്ലാ പ്രസിഡന്റ് ബിജുഐക്കര ,സംയുക്ത കർഷക സമരസമിതി നേതാക്കന്മാരായ ഇ.റഷീദ്. എൻ സി നാരായണൻ, കെ.എൻ കുമാരൻ, എസ് നടരാജൻ,രാജൻകുട്ടി മുതുകുളം.എന്നിവർ പ്രസംഗിച്ചു.
കാഞ്ചിയാറിൽ നടന്ന സമരം സിപിഐഎം കട്ടപ്പന ഏരിയാ സെക്രട്ടറി വി.ആർ സജി ഉദ്ഘാടനം ചെയ്തു .സംയുക്ത കർഷക സമര സമിതി നേതാക്കന്മാരായ മാത്യു ജേർജ്, എൻ വിപിനചന്ദ്രൻ , ജെ ജയകുമാർ , എസ് സുരേഷ്ബാബു, സാലി ജോളി തുടങ്ങിയവർ പ്രസംഗിച്ചു.
പീരുമേട് മണ്ഡലം കേന്ദ്രകരിച്ച് നടന്ന പരിപാടി കുമളി ,വണ്ടിപ്പെരിയാർ,പീരുമേട് എന്നി സ്ഥലങ്ങളിലാണ് നടന്നത്. കുമളിയിൽ കിസാൻസഭ സംസ്ഥാന കമ്മറ്റി അഗം ജോയി വടക്കേടം നേതൃത്വം നൽകി. ഉടുമ്പൻചോല കേന്ദ്രീകരിച്ചുനടന്ന സമരത്തിൽ സംയുക്ത കർഷകസമര സമിതി തോക്കന്മാരായ പി.കെ സദാശിവൻ,സിബി മൂലേപ്പറമ്പിൽ ,കിസാൻ സഭ ജില്ലാ പ്രസിഡന്റ് ജോയി അമ്പാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
ചക്കുപളളം,വണ്ടന്മേട് കൂട്ടാർ മുണ്ടിയെരുമ,നെടുംകണ്ടം,ഉടുമ്പൻചോലഎന്നീ കേന്ദ്രങ്ങളിൽ നടന്ന സമരത്തിൽ സംയുക്ത സർഷക സമരസമിതി നേതാക്കന്മാരായ എംആർ രാഘവൻ ,എസ് മനോജ് എന്നിവർ നേതൃത്വം നൽകി അടിമാലിയിൽ നടന്ന സമരത്തിന് ഐശശിധരൻ നേതൃത്വം നൽകി.ഇടുക്കി വാഴത്തോപ്പിൽ നടന്ന സമരം കിസാൻസഭ മണ്ഡലം സെക്രട്ടറി സിജിചാക്കോ നേതൃത്വം നൽകി

