പിന്നണിഗായിക വൈക്കം വിജയലക്ഷ്മി പുതിയ വിശേഷങ്ങളുമായി

കൊച്ചി : ഒട്ടേറെ പ്രതിസന്ധികളിലൂടെ പ്രശസ്തിയിലേക്കുയർന്ന് മലയാളത്തിലും തെന്നിന്ത്യയിലും പ്രായവ്യത്യാസമില്ലാതെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി.

കോവിഡ് പ്രതിസന്ധികൾക്ക് ശേഷം വീണ്ടും പിന്നണി ഗാനരംഗത്ത് സജീവമാവാൻ തയ്യാറെടുക്കുന്ന വിജയലക്ഷ്മിയുടെ ഇവിടെ പുതിയ വിശേഷങ്ങൾ ആണ് മനോരമ ഓൺലൈനിലൂടെയുള്ള അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തിലും തമിഴിലുമായി നിരവധി ഗാനങ്ങൾ റിലീസിന് ഒരുങ്ങുന്നതിനെ കുറിച്ചും തനിക്കും കുടുംബത്തിനും കൊവിഡ് പോസിറ്റീവ് അതിനെക്കുറിച്ചും എല്ലാം ഈ ഗായിക അഭിമുഖത്തിൽ പറയുന്നുണ്ട്. ലോക് ഡൗൺ കാലത്ത് പ്രത്യേകിച്ച് പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടില്ല എന്നാണ് താരം പറയുന്നത്.

സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള വിജയലക്ഷ്മി സോഷ്യൽ മീഡിയയിൽ സജീവമാണ്. പാചക വീഡിയോയും മറ്റും താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്.

വിജയലക്ഷ്മിയുടെ വാക്കുകളിങ്ങനെ..

ലോക് ഡൗൺ കാലത്ത് പ്രത്യേകിച്ച് പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല. കോവിഡിന് മുൻപും ഞാൻ വീട്ടിലുള്ള സമയങ്ങളിലെല്ലാം കീർത്തനങ്ങൾ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുമായിരുന്നു. കൊവിഡ് കാലത്ത് സംഗീതപരിപാടികൾ കുറവായിരുന്നതുകൊണ്ട് പ്രാക്ടീസ് ചെയ്യാൻ കൂടുതൽ സമയം ലഭിച്ചു. ഓൺലൈൻ പരിപാടികളും ഉണ്ടായിരുന്നു. പ്രാക്ടീസ് ഇല്ലാത്ത സമയത്ത് പാചക പരീക്ഷണങ്ങളും നടത്തി.ആപ്പിൾ ,ചക്ക, കുടംപുളി, സബർജെല്ലി, തുടങ്ങി വിവിധ തരത്തിലുള്ള അതിലുൾപ്പെടുന്നു. പാചക പരീക്ഷണങ്ങളുടെ വീഡിയോ എൻറെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ച് ഞാനും എൻറെ കുടുംബാംഗങ്ങളും ചികിത്സയിലായിരുന്നു. ആർക്കും ഗുരുതരമായ അവസ്ഥ ഉണ്ടായില്ല എന്നത് ഭാഗ്യമായി കണക്കാക്കുകയാണ്. ഇപ്പോൾ എല്ലാവരും സുഖമായിരിക്കുന്നു. ജീവിതം സന്തോഷവും സംതൃപ്തവുമായി മുന്നോട്ടു പോകുന്നു എന്നാണ് ജീവിതത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി പറയുന്നത്.

മലയാളം തമിഴ് സിനിമകളിൽ പാടാൻ അവസരം ലഭിച്ചു. മലയാളത്തിൽ സമന്വയം എന്ന ചിത്രത്തിൽ ഞാനും മധു ബാലകൃഷ്ണൻ ചേട്ടനും ചേർന്ന് പാടി . ഈ ചിത്രത്തിന് സംഗീതം നിർവ്വഹിച്ചിരിക്കുന്നത് വാഴമുട്ടം ചന്ദ്രബാബു സാറാണ് . റൂട്ട് മാപ്പ് എന്ന ചിത്രത്തിൽ പ്രശാന്ത് ചേട്ടന്റ സംഗീതത്തിൽ പാടി . തൃപ്പല്ലൂരിലെ കള്ളന്മാർ എന്ന സിനിമയിൽ വിധുപ്രതാപിന്റെ കൂടെയും പാടിയിട്ടുണ്ട്.

ജയ് ഭീം എന്ന തമിഴ് ചിത്രത്തിൽ പാടാൻ അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷിക്കുന്നു. ഷാൻ റോൾഡൻറെ സംഗീതത്തിൽ ഒരു മെലഡിപാടി പൂർത്തിയാക്കാൻ സാധിച്ചു. കാതൽ പുസ്തകം എന്ന മറ്റൊരു തമിഴ് ചിത്രത്തിലും പാടിയിട്ടുണ്ട്. ഗാന്ധിജി കം ബാക്ക് എന്ന ഒരു തമിഴ് ചിത്രത്തിൽ ബംഗാളി ഭാഷയിൽ ഒരു പാട്ടുപാടി. ഒരു തമിഴ് സീരിയലിന് വേണ്ടിയും പാടാൻ അവസരം ലഭിച്ചു.

പാട്ടുകാരിയായ എനിക്ക് പാടാൻ അവസരം ലഭിക്കുന്നത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം . ജീവിതത്തിൽ പല ഉയർച്ചകളും താഴ്ചകളും വന്നുവെങ്കിലും അതെല്ലാം ദൈവത്തിൻറെ അനുഗ്രഹത്താൽ മറികടക്കാൻ കഴിഞ്ഞു. എൻറെ സുഖത്തിലും ദുഃഖത്തിലും കൂടെ നിന്ന എല്ലാ മലയാളികളോടും നന്ദി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →