ജോൺ എബ്രഹാം ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

മിലാപ് സവേരി തിരക്കഥയും സംവിധാനം ചെയ്ത് ജോൺ എബ്രഹാം നായകനാകുന്ന ചിത്രമാണ് സത്യമേവ ജയതേ 2. ഈ ചിത്രത്തിൽ പോലീസുകാരൻ രാഷ്ട്രീയക്കാരൻ കർഷകൻ എന്നീ ട്രിപ്പിൾ റോളിലാണ് ജോൺ എബ്രഹാം എത്തുന്നത്.

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ സത്യ, ജയ്, എന്നീ കഥാപാത്രങ്ങളായിട്ടും അവരുടെ അച്ഛനായിട്ടും ആണ് ജോൺ എബ്രഹാമിനെ സത്യമേവജയതേ 2 എന്ന ചിത്രത്തിൽ കാണാനാവുക.

ടി സീരിസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സഞ്ജോയ് ചൗധരിയാണ്. ദിവ്യ ഖോസ്ലെ, രാജീവ് പിള്ള , ഹർഷ ഛായ, അനുപ സോണി , സഹീൽ വൈദ്, നോറ ഫത്തേഹി തുടങ്ങിയ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു. ചായാഗ്രഹണം ഡുഡ് ലെ നിർവ്വഹിക്കുന്നു.

പ്രധാനമായും മുംബൈയിൽ ഷൂട്ടിംഗ് നടന്ന ഈ ചിത്രം നവംബർ 25 നാണ് റിലീസ് ചെയ്യുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →