ട്വന്റി20 ക്രിക്കറ്റ്: മത്സരത്തിനിടെ പോരടിച്ച പേസര്‍മാര്‍ക്ക് പിഴ

ദുബായ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ പരസ്പരം പോരടിച്ച ശ്രീലങ്കന്‍ പേസര്‍ ലാഹിരു കുമാരയ്ക്കും ബംഗ്ലാദേശിന്റെ ബാറ്റര്‍ ലിട്ടന്‍ ദാസിനും പിഴ ശിക്ഷ. ലാഹിരു മാച്ച് ഫീയുടെ 25 ശതമാനവും ലിട്ടന്‍ 15 ശതമാനവുമാണു പിഴയായി നല്‍കേണ്ടത്.

ലാഹിരുവിന്റെ പന്തില്‍ ലിട്ടന്‍ പുറത്തായതിനു പിന്നാലെയാണു വാക്കേറ്റമുണ്ടായത്. വാക്കേറ്റം കൈയാങ്കളി വരെയെത്തിയെങ്കിലും സഹതാരങ്ങളും അമ്പയര്‍മാരും ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. അസഭ്യമായ വാക്കുകളും ആംഗ്യങ്ങളും ഉപയോഗിച്ചതിനാണു ലങ്കന്‍ താരത്തിനു ശിക്ഷ ലഭിച്ചത്. കളിയുടെ അന്തസ് വിട്ടതിനാണു ലിട്ടന്‍ ദാസിനു ശിക്ഷ ലഭിച്ചത്. ലിട്ടന്‍ പുറത്തായതിനു പിന്നാലെ ലാഹിരു കുമാര പ്രകോപനവുമായെത്തുകയായിരുന്നു. അമ്പയര്‍മാരായ ജോയല്‍ വില്‍സണ്‍, അഡ്രിയാന്‍ ഹോള്‍ഡ്സ്റ്റോക്, തേഡ് അമ്പയര്‍ മൈക്കിള്‍ ഗഫ്, ഫോര്‍ത്ത് അമ്പയര്‍ റോഡ് ടക്കര്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം മാച്ച് റഫറി ജവാഗല്‍ ശ്രീനാഥാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →