മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു: ജലനിരപ്പ് 137.20 അടി

കൊച്ചി: മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഡാമിലെ ജലനിരപ്പ് 137.20 അടിയാണ്. ഡാമിൽ നിന്ന് തമിഴനാട് കൊണ്ടുപോകുന്ന വെളത്തിന്റെ അളവ് സെക്കൻഡിൽ 2200 കുമിക്‌സ് ആയി തുടരുകയാണ്.

അതേസമയം, മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികൾ 25/10/21 തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഡാമിലെ നിലവിലെ ജലനിരപ്പ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിക്കും.

അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നാണ് ഹർജി. കരാർ ലംഘനമുണ്ടെന്ന പാട്ടക്കരാർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

സുരക്ഷയ്ക്കായുള്ള മേൽനോട്ട സമിതി ഉത്തരവാദിത്തം നിർവഹിക്കുന്നില്ലെന്നാണ് രണ്ടാമത്തെ ഹർജി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് രണ്ട് ഹർജികളും പരിഗണിക്കുന്നത്. 142 അടിയാണ് സുപ്രീംകോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്. 142 അടിയിലെത്തിയാൽ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →