നിക്ഷേപ ഉപദേശകര്‍ ക്രിപ്റ്റോ ഇടപാടുകളെ കുറിച്ച് മിണ്ടരുതെന്ന് സെബി

മുംബൈ: രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് കീഴില്‍ വരാത്ത ക്രിപ്റ്റോ കറന്‍സികള്‍, ഡിജിറ്റല്‍ ഗോള്‍ഡ്, എന്‍.എഫ്.ടികള്‍, എന്നിവ സംബന്ധിച്ച് നിക്ഷേപകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കേണ്ടതില്ലെന്ന് നിക്ഷേപ ഉപദേശകരോട് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി).

സാമ്പത്തിക ഉപദേശക രംഗത്ത് രജിസ്റ്റര്‍ ചെയ്ത ചില സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള ഡിജിറ്റല്‍ അസറ്റുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സെബിയുടെ നടപടി.ഇത്തരത്തില്‍ നിയമപ്രകാരമല്ലാതെയുള്ള ഉപദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അഭിമുഖീകരിക്കേണ്ടതായി വരുമെന്നും സെബി മുന്നറിയിപ്പ് നല്‍കുന്നു.അതേസമയം വ്യക്തികള്‍ക്ക് ക്രിപ്റ്റോ ഇടപാട് നടത്തുന്നതിന് നിലവില്‍ തടസമില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →