തമിഴ് ചിത്രം കൂഴാങ്കല്‍ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: തമിഴ് ചിത്രം കൂഴാങ്കല്‍ 2022 ലെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടു. നയന്‍താരയുടേയും വിഘ്നേഷ് ശിവന്റേയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പി.എസ്. വിനോദ്രാജ് ആണ്.

14 സിനിമകളുടെ പട്ടികയില്‍ നിന്ന് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ രൂപീകരിച്ച 15 അംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ചിത്രം തെരഞ്ഞെടുത്തത്. സംവിധായകന്‍ ഷാജി എന്‍ കരുണായിരുന്നു കമ്മിറ്റി ചെയര്‍മാന്‍. കൊല്‍ക്കത്തയിലെ ഭവാനീപൂരിലായിരുന്നു പ്രദര്‍ശനങ്ങള്‍. സെലക്ഷന്‍ ലഭിക്കുന്നപക്ഷം മികച്ച രാജ്യാന്തര ഫീച്ചര്‍ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് കൂഴാങ്കല്‍ മത്സരിക്കും.മുമ്പ് റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ െടെഗര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു ചിത്രം. 2022 മാര്‍ച്ച് 27ന് ലോസ് ഏഞ്ചല്‍സിലാണ് 94-ാമത് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →