തിരുവനന്തപുരം: കർഷക കടാശ്വാസ കമ്മിഷൻ സിറ്റിങ്

തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ കൊല്ലത്ത് സിറ്റിങ് നടത്തും. ചെയർമാൻ  (റിട്ട) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും. കൊല്ലം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിൽ 28, 29, 30 തീയതികളിൽ സിറ്റിങ് നടക്കും. രാവിലെ 10 മുതൽ സിറ്റിംഗ് ആരംഭിക്കും. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →