സി.എ.എ. വിരുദ്ധ കലാപക്കേസ്: ഷര്‍ജീല്‍ ഇമാമിന് ജാമ്യമില്ല

ന്യൂഡല്‍ഹി: 2019ലെ സി.എ.എ. വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെ.എന്‍.യു. വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. സാമുദായിക ഐക്യവും സമാധാനവും തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്നു നിരീക്ഷിച്ചാണ് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുജ് അഗര്‍വാള്‍ ജാമ്യാപേക്ഷ തള്ളിയത്. ആവിഷ്‌കാര സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അത് സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ഉപയോഗിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമിയ മിലിയ സര്‍വകലാശാലയിലും അലിഗഡ് മുസ്ലിം സര്‍വകലാശാലയിലും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും അക്രമത്തിനു പ്രേരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ് ഷര്‍ജീലിനെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →